ലാക്മേ ഫാഷന്‍ വീക്കിന്റെ റാംപില്‍ സൂപ്പര്‍ ഹോട്ട് മോഡലായി സിനിമ താരവും, ഛായാഗ്രഹകന് കെ.യു മോഹനന്റെ മകളുമായ മാളവിക മോഹനന്. ഡിസൈനര്‍ വിനു രോഹിത്തിന്റെ ഡിസൈന്‍ വസ്ത്രം ധരിച്ചാണ് മാളവിക ഫാഷന്‍ വീക്കില്‍ എത്തിയത്. പ്രമുഖരടക്കം അനേകം ആളുകള്‍ മാളവികയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
ഓഗസ്റ്റ് 21 മുതല്‍ ആരംഭിച്ച ഫാഷന്‍ വീക്കില്‍ കത്രീന കൈഫ്, ഖുശി കപൂര്‍, കരിഷ്മ കപൂര്‍, സോഫി ചൗദരി എന്നിവർ അടക്കം ഒട്ടേറെ ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഫാഷന്‍ ലോകത്തെ ഏറ്റവും പ്രൗഢ ഗംഭീരമായ ചടങ്ങായ ലാക്മേ ഫാഷന്‍ വീക്കിലെ പ്ലാറ്റ്ഫോമിനെ ഉപയോഗിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മാളവിക പറഞ്ഞു. പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം ആണ് മാളവിക ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഗ്രേറ്റ് ഫാദറിലും, മജീദി മജീദിയുടെ ഹിന്ദി ചിത്രം ബിയോണ്ട് ദി ക്ലൗഡ്സിലും, രജിനീ ചിത്രം പേട്ടയിലും അഭിനയിച്ചിട്ടുണ്ട്.