തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഒരു കമന്റിന് റിപ്ലൈ ആയിട്ടാണ് മാളവിക ഇക്കാര്യം വെളിപ്പെടുത്തിയത്. ഓസ്ട്രേലിയക്ക് വരുമെന്ന് പറഞ്ഞിട്ടും വരാതിരുന്ന മാളവികയോട് അക്കാര്യം സുഹൃത്ത് ചോദിച്ചപ്പോഴാണ് ഓസ്ട്രേലിയക്ക് തന്റെ ലിസ്റ്റിലുള്ള സ്ഥലമാണെന്നും അവിടേക്ക് വരുവാൻ ഉള്ളൊരു കാരണം ക്രിസ് ഹെംസ്വർത്ത് ആണെന്നും നടി തുറന്നു പറഞ്ഞത്. മാർവെൽ സൂപ്പർഹീറോസിൽ ഒരാളായ തോറിനെ അവതരിപ്പിച്ചതിലൂടെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള വ്യക്തിയാണ് ഓസ്ട്രേലിയൻ അഭിനേതാവായ അദ്ദേഹം. അത് കൊണ്ട് തന്നെ ആ ഒരു കാരണത്താൽ ഓസ്ട്രേലിയയിൽ പോകുന്നതിന് മാളവികയെ കുറ്റം പറയാനും പറ്റില്ല.