ദുല്‍ഖര്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തില്‍ തുടങ്ങിയ താരമാണ് മാളവികാ മോഹനന്. തുടര്‍ന്ന് തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ചിലധികം സിനിമകളിലും മാളവിക അഭിനയിച്ചിരുന്നു. ഇതില്‍ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പേട്ട എന്ന ചിത്രത്തില പ്രകടനമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പേട്ടയ്ക്ക് ശേഷം വിജയ് നായകനാവുന്ന മാസ്റ്റർ എന്ന ചിത്രത്തിലും മാളവിക അഭിനയിക്കുന്നുണ്ട്.
സ്വിമ്മിങ് പൂളിൽ നിൽക്കുന്ന മാളവികയുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഇതാര് മത്സ്യകന്യകയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അല്പം ഗ്ലാമറസായിട്ട് തന്നെയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെലിബ്രിറ്റികളും ആരാധകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.