മമ്മൂട്ടി നായകനായി എത്തിയ കറുത്തപക്ഷികൾ എന്ന ചിത്രത്തിൽ അന്ധയായ പെൺകുട്ടിയെ അവതരിപ്പിച്ച മാളവിക നായരെ മലയാളികൾ പെട്ടെന്ന് ഒന്നും മറക്കില്ല. അഭിനയിച്ച ആദ്യ ചിത്രത്തിന് തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിരുന്നു മാളവിക. ബാലതാരമായി രണ്ട് തവണയാണ് മാളവിക അവാർഡ് കരസ്ഥമാക്കിയത്. ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലും അവാർഡ് കരസ്ഥമാക്കി. പത്തിലധികം ചിത്രങ്ങളിലാണ് മാളവിക നായർ ബാലതാരമായി വേഷമിട്ടത്.
ദിലീപ് പ്രധാന വേഷത്തിലെത്തിയ ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്. താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയകളിലൂടെ പങ്കുവയ്ക്കാറുള്ള മാളവികയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ടാണ് വയറലാകാറുള്ളത്. എന്നാൽ മാളവിക ഇപ്പോൾ കറുത്ത പക്ഷിയിലെ കുഞ്ഞി മല്ലി പെണ്ണല്ല. 21 വയസ്സ് പ്രായമുള്ള വലിയ താരമായി മാറിയിരിക്കുകയാണ് മാളവിക നായർ. തന്റെ ഇരുപത്തിയൊന്നാം ജന്മദിനത്തിൽ പ്രേക്ഷകർക്കായി പുത്തൻ ചിത്രങ്ങൾ അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് മാളവിക. കറുത്ത സാരിയിൽ സുന്ദരിയായിട്ടാണ് മാളവിക പുതിയ ചിത്രങ്ങളിൽ എത്തുന്നത്. ചിത്രത്തിനൊപ്പം ഒരു കുറിപ്പും മാളവിക തയ്യാറാക്കിയിട്ടുണ്ട്.
‘എന്നെ അത്ഭുതപ്പെടുത്തിയ എല്ലാ ആശംസകൾക്കും വളരെയധികം നന്ദി.. നിങ്ങൾ ഓരോരുത്തരോടും ഞാൻ നന്ദിയുള്ളവളാണ്..! ഇത് പതിവുപോലെ മികച്ച ദിവസമല്ലെങ്കിൽകൂടിയും നിങ്ങളുടെ ആശംസകൾ ഒരു നല്ല ദിവസമാക്കി മാറ്റി. പറഞ്ഞ് അറിയിക്കാൻ പറ്റാത്തതിൽ കൂടുതൽ ഞാൻ സന്തോഷവതിയാണ്. ലോക്ക് ഡൗൺ ആരംഭിച്ചതിനു ശേഷം ആദ്യമായിട്ടാണ് മാളവിക ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ ഇടുന്നത്.