മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മാളവിക വെയിൽസ്. ഈ ചിത്രത്തിന് ശേഷം മാളവികക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത്. മലയാള സിനിമയ്ക്ക് പുറമേ തെലുങ്കിലും കന്നടയിലും തമിഴിലും താരം അഭിനയിച്ചു.
സിനിമയ്ക്ക് പുറമേ സീരിയലുകളിലും താരം ശ്രദ്ധ നേടി. മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് സീരിയലുകളിൽ ഒന്നായ മഞ്ഞിൽ വിരിഞ്ഞ പൂവിലെ അഞ്ജന എന്ന കഥാപാത്രം കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ഇന്നാണ് ആ കല്യാണം, മൈ ഫാൻ രാമു, ആട്ടക്കഥ, എന്നാ സത്തം ഇന്ത നേരം, അഴകുമകൻ, അരസുവൈ അറസൻ തുടങ്ങിയ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. തമിഴിലെ സൂപ്പർഹിറ്റ് സീരിയലുകളിൽ ഒന്നായ നന്ദിനിയിൽ ഒരു പ്രധാനവേഷം ചെയ്തത് മാളവിക ആയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മാളവിക ഇപ്പോൾ തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. കടൽതീരം പശ്ചാത്തലമാക്കികൊണ്ട് കറുത്ത സാരിയിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മോജിനാണ് ചിത്രങ്ങളെല്ലാം ക്യാമറയിൽ പകർത്തിയത്. ത്രെഡ്സ് ആൻഡ് ബ്ലോക്സാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ശാലുമേനോൻ, റിമി ടോമി എന്നിവർ ചിത്രം മികച്ചതാണെന്ന രീതിയിൽ കമന്റുകൾ ഇട്ടിട്ടുണ്ട്. കറുപ്പുതാൻ എനക്ക് പുടിച്ച കളർ’ എന്നായിരുന്നു ചില ആരാധകരുടെ ഫോട്ടോസ് താഴെയുള്ള കമന്റുകൾ. നിമിഷങ്ങൾ കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്.