അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കായി കാത്തിരിക്കുകയാണ് ഈ രാജ്യമൊട്ടാകെ .ഈ മാസം ആദ്യം പ്രഖ്യാപിക്കാൻ ഇരുന്ന അവാർഡുകൾ ഇലക്ഷൻ കാരണം മാറ്റിയിരുന്നു. അതിനാൽ തന്നെ പ്രേക്ഷകരുടെ കാത്തിരിപ്പ് കുറച്ചു നാളുകൾ കൂടി വേണ്ടിവരും. ഇതിനിടെ മലയാള സിനിമയെ സംബന്ധിച്ച് വളരെ ആവേശപൂർവമായ വാർത്തയാണ് ദേശീയ അവാർഡിനെക്കുറിച്ച് ലഭിക്കുന്നത്. മികച്ച നടനായി ഉള്ള മത്സരത്തിൽ മലയാളത്തിൽ നിന്നും താരങ്ങളുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മലയാളത്തിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ എന്ന വരെയായിരിക്കും ദേശീയ പുരസ്കാരത്തിനായി പരിഗണിക്കുന്ന എന്നാണ് ലഭിക്കുന്ന സൂചനകൾ എന്നാൽ മമ്മൂട്ടിക്ക് ആയിരിക്കും അവാർഡ് എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ല എന്ന് ഒരു ജൂറി അംഗം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ വരുന്ന ജൂലൈയോടെ ആയിരിക്കും ചലച്ചിത്രപുരസ്കാരങ്ങൾ പ്രഖ്യാപിക്കുക.
ചെയർമാൻ ഉൾപ്പെടെ 11 അംഗങ്ങളാണ് ഇത്തവണത്തെ ജൂറി കമ്മിറ്റിയിൽ ഉള്ളത് . കമ്മിറ്റി ഇത്തവണത്തെ ചലച്ചിത്രങ്ങൾ കാണുവാൻ നേരത്തെ ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതും തിരഞ്ഞെടുപ്പ് ചട്ടങ്ങിലേക്ക് രാജ്യം പ്രവേശിച്ചതും.പിന്നീട് ചിത്രങ്ങളുടെ സ്ക്രീനിങ് നിർത്തിവച്ചിരുന്നു.