പേര് മാറി പൊങ്കാലയിടൽ ഒരു പരിധി വരെ ഏറെ ചിരിപ്പിക്കുന്നതാണ്. അതിന് മുന്നിൽ നിൽക്കുന്നവരാണ് മലയാളികളും. റാഫേൽ നദാലിന്റെ പേജിൽ പോയി പോലും അങ്ങനെ ചെയ്തിട്ടുള്ളവരാണ് മലയാളികൾ. പക്ഷേ അതെല്ലാം തന്നെ സർക്കാസമായി കണക്കാക്കുമ്പോഴും അതിനെ സീരിയസായി കരുതുന്ന ചില വിഡ്ഢികളെയും കാണുവാൻ സാധിക്കും എന്നത് തന്നെയാണ് ഏറെ രസകരം. ഇപ്പോൾ ഇങ്ങനെ സർകാസം നിറഞ്ഞ പൊങ്കാലക്ക് ഇരയായിരിക്കുന്നത് നടി നമിത പ്രമോദാണ്. തെന്നിന്ത്യൻ സുന്ദരി നമിത ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് നമിതയുടെ പേജിൽ മലയാളികൾ ധ്വജപ്രണാമവും കൊണ്ട് വന്നെത്തിയിരിക്കുന്നത്. ചില കമന്റുകളിലൂടെ..
- ധ്വജ പ്രണാമം! ധൈര്യമായി മുന്നോട്ട് പോകുക. സംഘം കാവലുണ്ട്.
- ധ്വജപ്രണമാം വീരകേസരി നമിതേച്ചി മോദിജിയുടെ കരങ്ങൾക്ക് ശക്തിപകരാൻ ഭാരതീയജനതാപാർട്ടിയിൽ ചേർന്ന തെന്നിൻന്ത്യയുടെ പ്രിയപുത്രിക്ക് എല്ലാവിധ ആശംസകളും ⚘😎
- ശരിയായ സമയത്ത് ശരിയായ തീരുമാനം. സംഘപ്രസ്ഥാനത്തിൻറെ തിരുനെറ്റിയിൽ മറ്റൊരു പൊൻതൂവൽ കൂടി. ധ്വജ പ്രണാമം നമിതാജീ🙏🙏🙏
- നമിതാജി.. സംഘശക്തിയുടെ ഭാവി സാധ്വി പ്രാചി… എല്ലാ വിധ ഭാവുകങ്ങളും… ജയ് സംഘ ശക്തി…
- ഭാവിയിലെ മിസോറാം ഗവർണറിന് എന്റെ എല്ലാ വിധ ആശംസകളും , സംഘം കാവലുണ്ട് 😍😍
- നമിതാജി, ബഹുമാനം തോന്നുന്നു. മോദിജിയുടെ കരങ്ങൾക് ശക്തി പകരാൻ, അങ്ങേക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ധ്വജപ്രണാമം. ജയ് ഗോ മാതാ