കോവിഡ് കാലത്ത് ഏറെ നാളുകളായി തീയറ്ററുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം ജയസൂര്യ നായകനാകുന്ന ”വെള്ളം” ആണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.
ക്യാപ്റ്റന്‍ സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ – ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് വെള്ളം. ജനുവരി 22ന് ആണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെ നേരത്തെ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘മറ്റെവിടെയും തിരഞ്ഞുപോകേണ്ട. നമുക്കിടയില്‍ കാണും ഇതുപോലൊരു മനുഷ്യന്..’ എന്ന ക്യാപ്ഷനോടെയാണ് നായകനായ ജയസൂര്യയുടെ പോസ്റ്റ് പുറത്ത് വിട്ടത്. ചിത്രത്തില്‍ സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ത്ഥ ജീവിത പ്രമേയമാക്കിയിരിക്കുന്നത്.
ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ്. ജയസൂര്യയ്ക്കൊപ്പം തന്നെ ചിത്രത്തില്‍ സംയുക്താ മേനോന്, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, വെട്ടുക്കിളി പ്രകാശന്, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്കര്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നീ താരങ്ങളും അഭിനയിക്കുന്നുണ്ട്.