നവാഗത സംവിധായകരായ ജിബി – ജോജു ഒരുക്കുന്ന മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഈ ഓണത്തിന് പ്രേക്ഷകരെ രസിപ്പിക്കുവാൻ തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകാൻ ഇട്ടിമാണി മുണ്ടുകളും വിപണിയിലേക്ക് എത്തുകയാണ്. എം സി ആറാണ് മുണ്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രമായ ഇട്ടിമാണിയിൽ യുവനടി ഹണി റോസാണ് നായികയായെത്തുന്നത്. ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.