തന്റെ ഓരോ സിനിമയിലും ഗംഭീര പ്രകടനമാണ് ഫഹദ് ഫാസില്‍ കാഴ്ച വെക്കുന്നത്. മാലിക്കിലെ പ്രകടനവും വ്യത്യസ്തമല്ല. ഓരോ സിനിമകളിലും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തുന്ന ഫഹദ് തമിഴ്, തെലുങ്ക് ഭാഷകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. കമല്ഹാസന് ചിത്രത്തിലും അദ്ദേഹം പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയും രംഗത്തെത്തിയിരിക്കുകയാണ്.
മലയാള സിനിമയുടെ നവതരംഗത്തിലെ പ്രധാനിയെന്നാണ് ഫഹദിനെ അല്‍ജസീറ വിശേഷിപ്പിച്ചിരിക്കുന്നത്. മാലിക്കിലെ പ്രകടനവും സമീപകാലത്ത് ഫഹദിന്റെ താരമൂല്യം ഉയര്‍ത്തിയ ചിത്രങ്ങളും അത് നേടിയ വിജയവും കണക്കിലെടുത്താണ് അല്‍ജസീറയിലെ ലേഖനം.
‘മാലിക്’ ഒടിടി റിലീസ് ആയാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. മാലിക് തീയേറ്ററുകളില്‍ കാണേണ്ടിയിരുന്ന ചിത്രമായിരുന്നുവെന്നും മഹേഷ് നാരായണന്റെ ഏറ്റവും മികച്ച വര്‍ക്ക് ആണ് മാലിക്കിലേതെന്നുമാണ് പ്രേക്ഷകരുടെ ആഭിപ്രായം.