കൊറോണ രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ അതിജീവനത്തിന്റെ പാതയിൽ ആയിരുന്ന സിനിമ വ്യവസായവും തകർച്ചയിലേക്ക് പതിച്ചിരിക്കുകയാണ്. തീയറ്റർ റിലീസ് അപ്രാപ്യമായതോടെ പല സിനിമകളും ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ആന്റോ ജോസഫ് നിർമിച്ച മാലിക്കും കോൾഡ് കേസും ഒടിടി റിലീസിന് എത്തുന്നുവെന്ന ഒരു വാർത്തയാണ് നിർമാതാവ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഫഹദ് ഫാസിൽ നായകനാകുന്ന മാലിക്ക് വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമാണ്. പൃഥ്വിരാജാണ് കോൾഡ് കേസിൽ നായകൻ. നൂറ് ശതമാനം ഓഡിയൻസ് ഉണ്ടെങ്കിലേ തീയറ്ററുകളിൽ ഈ ചിത്രങ്ങൾ റിലീസ് ചെയ്താൽ നിർമാതാവിന് ലാഭം ഉണ്ടാകൂ എന്നുളളത് കൊണ്ടാണ് ചിത്രം ഒടിടി റിലീസിന് പോകുന്നത്.