കഴിഞ്ഞ ദിവസമായിരുന്നു അഭിനേത്രി മല്ലിക സുകുമാരന്റെ ജന്മദിനം. സന്തോഷ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഡാന്‍സ് വിഡിയോയുമായി കൊച്ചു മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. താരങ്ങളുടെ വീട്ടിലെ മുറിക്കുള്ളില്‍ വച്ച് പ്രാര്‍ഥനയും മല്ലികയും ചുവടു വയ്ക്കുന്നതിന്റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ മല്ലിക നൈറ്റി ധരിച്ച് സാധാരണ വീട്ടമ്മയുടെ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്.
കൊച്ചു മകള്‍ പ്രാര്‍ഥനയ്ക്കൊപ്പം വളരെ നന്നായി പ്രസരിപ്പോടെയുമാണ് മല്ലികയും ചുവടുവയ്ക്കുന്നത്. നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ട് കമന്റുകള്‍ അറിയിച്ച് രംഗത്ത് എത്തിയത്. കൊച്ചുമകള്‍ക്കൊപ്പം ടൈമിങ് മാറാതെയും ചുവടുകള്‍ തെറ്റാതെയുമാണ് താരം നൃത്തം ചെയ്തത്.
അര മിനിട്ടില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ചുരുങ്ങിയ സമയംകൊണ്ട് ശ്രദ്ധേയമാകുകയും ചെയ്തു.
പ്രാര്‍ത്ഥനയുടെ അനിയത്തി നക്ഷത്രയും അമ്മൂമ്മയ്ക്കൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോ ഫില്‍ട്ടര്‍ ഉപയോഗിച്ചുള്ള ഫണ്ണി ഇമോജിയുമായാണ് നക്ഷത്ര എത്തിയത്. രണ്ടാമത്തെ പേര ക്കുട്ടിയുടെ വീഡിയോയും ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായത്.