മലയാള സിനിമയിലെ പ്രിയപ്പെട്ട താര കുടുംബമാണ് നടന് സുകുമാരന്റെത്. ഭാര്യ മല്ലികയും മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും പൂര്‍ണ്ണിമയും, സുപ്രിയയും എല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ.് എല്ലാവരും സിനിമകളിലും സജീവമാണ് ഇപ്പോഴിതാ കുടുംബ ജീവിതത്തെക്കുറിച്ച് മല്ലിക ഒരു അഭിമുഖത്തില്‍ തുറന്നുപറയുകയാണ്.
മക്കള്‍ രണ്ടുപേരുടെയും സ്വഭാവത്തെ ക്കുറിച്ച് ആണ് മല്ലിക വിശദീകരിച്ചത്. മകന് ഇന്ദ്രന് തന്നെ പോലെയാണെന്നും ഇളയവന് പൃഥ്വിരാജ് സുകുവേട്ടനെ പോലെയാണെന്നും മല്ലിക പറയുന്നു. തങ്ങളുടെ വീടിനുള്ളില്‍ കുടുംബാങ്ങള്‍ എല്ലാം സുഹൃത്തുക്കളെ പോലെയാണ് ജീവിക്കുന്നത്, അവരുടെ ഒരാഗ്രഹം താന്‍ എതിര്‍ക്കാറില്ല മല്ലിക പറയുന്നു, മാത്രമല്ല മരുമക്കളെക്കുറിച്ചും മല്ലിക മനസ്സു തുറന്നു. പൃഥ്വിരാജിന് സുകുവേട്ടന്റെ സ്വഭാവമാണ് അവനെ പോലെ തന്നെയാണ് ഭാര്യ സുപ്രിയയും ,അവള് അടുക്കാന്‍ കുറച്ചു സമയമെടുക്കും എന്നാല്‍ പൂര്‍ണിമ തന്നെ പോലെയാണ.
പൃഥ്വിരാജിനെ പഠിപ്പിക്കാന്‍ തനിക്ക് ഏറെ ഇഷ്ടമായിരുന്നു, അവനിഷ്ടം അഭിനയിക്കാന്‍ ആയിരുന്നു, പഠന സമയത്ത് തന്നെ സിനിമാ മേക്കിങ്ങില്‍ താല്പര്യമുണ്ടായിരുന്നു. ലോണ്‍ എടുത്താണ് പൃഥ്വിരാജിനെ മല്ലിക പഠിപ്പിച്ചിരുന്നത് എന്നും പറഞ്ഞു. നന്ദനം എന്ന ചിത്രത്തില്‍ അഭിനയിച്ചതിനു ശേഷം പൃഥ്വിരാജിനെ തേടി നിരവധി അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ പഠനം പൂര്‍ത്തിയാക്കിയ ശേഷം മതി അഭിനയം എന്ന് താന്‍ വാശി പിടിക്കുകയായിരുന്നു മല്ലിക പറഞ്ഞു.