പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റെത്. മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. പേരക്കുട്ടികളും ഇപ്പോള്‍ സിനിമയില്‍ അരങ്ങേറി ക്കഴിഞ്ഞു. എല്ലാവരുടേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംഷയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മക്കളും മരുമക്കളും എല്ലാം തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കു വയ്ക്കുക പതിവാണ്. താരങ്ങളുടെ പോസ്റ്റുകള്‍ എല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മൂത്ത മരുമകള്‍ പൂര്‍ണിമ നടിയും ഡിസൈനറും ആണ്. താരം ആരാധകര്‍ക്കിടയില്‍ വളരെ സജീവമാണ്. സിനിമ നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമാണ് രണ്ടാമത്തെ മരുമകള്‍ സുപ്രിയ. ഇപ്പോഴിതാ നടി പൂര്‍ണതയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അമ്മ മല്ലിക യോടൊപ്പം ആണ് താരം ചിത്രം പങ്കു വെച്ചിരിക്കുന്നത്. തനി നാടനായി ആണ് ഇരുവരും ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത്. അമ്മ വാക്ക് ചേര്‍ത്തു വച്ചാണ് ചിത്രം പങ്കു വച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളും ലൈക്കുകളും നല്‍കിയത്. ചിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയത്.