മലയാളികളുടെ പ്രിയ നടൻ സുകുമാരന്റെ ഓർമ്മ ദിവസമായിരുന്ന ഇന്ന് അദ്ദേഹത്തെക്കുറിച്ച് ഉള്ള ഓർമ്മകൾ പങ്കു വയ്ക്കുകയാണ് മല്ലികാ സുകുമാരൻ. സുകുമാരൻ ഭർത്താവ് മാത്രമായിരുന്നില്ല എന്നും അദ്ദേഹത്തിൽ നിന്നും ആണ് തന്റെ ജീവിതം ആരംഭിക്കുന്നത് എന്നും തന്നിലുള്ള നന്മയും സാമർത്ഥ്യവും ആരംഭിക്കുന്നതും അദ്ദേഹത്തിൽ നിന്നാണ് എന്നും മല്ലിക പറയുന്നു.
മല്ലികയുടെ വാക്കുകള്‍ ഇങ്ങനെ;
‘എത്രത്തോളം കുടുംബത്തെ ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കാമോ, അത്രയും അദ്ദേഹം കുടുംബത്തിനായി ചെയ്തിട്ടുണ്ട്. മറ്റാര്‍ക്കെങ്കിലും ഇത്രകണ്ട് കുടുംബത്തെ സ്നേഹിക്കാന്‍ സാധിക്കുമോ എന്നറിയില്ല. മക്കളൊക്കെ ഇനിയും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്.
മുകുമാരന് മരിക്കുമ്പോള്‍ പൃഥ്വിരാജ് ഒമ്പതാം ക്ലാസിലും ഇന്ദ്രജിത്ത് 12-ാം ക്ലാസിലും ആയിരുന്നു. തമിഴ്നാട്ടിലെ ഒരു കോളേജില്‍ ഇന്ദ്രജിത്തിനെ ചേര്‍ത്ത ശേഷമാണ് സുകുമാരന്‍ മരിക്കുന്നത്. സുകുമാരന്റെ വിയോഗത്തോടെ ജീവിതമേ അനസാനിച്ചുവെന്നാണ് കരുതിയിരുന്നത്. നമ്മുടെ ഒരു വലിയ ശക്തി ചോര്‍ന്നുപോയത് പോലെയായിരുന്നു.
എവിടെ കൊണ്ടിട്ടാലും ഇവമ്മാര് നാല് കാലേല് എഴുനേറ്റ് വരണം. മക്കള്‍ സിനിമയില്‍ വരാന്‍ സാധ്യതയുണ്ട്. വന്നോട്ടെ പക്ഷേ സാമാന്യ വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം മാത്രമേ ഇവരെ സിനിമയില്‍ വരാന്‍ പാടുള്ളു’ ഇക്കാര്യം സുകുമാരന്‍ നിര്‍ബന്ധമുണ്ടായിരുന്നു. ജീവിതത്തില്‍ തളര്‍ന്ന് പോകരുതെന്ന് എപ്പോഴും മനസിലുണ്ടായിരുന്നു. അദ്ദേഹം നല്കിയ പാഠങ്ങളിലൂടെയാണ് സുകുമാരന്‍ സമ്മാനിച്ച വിടവിന് ശേഷവും സ്വയം കരുത്താര്‍ജിച്ച് തങ്ങള്‍ ഇതുവരെയെത്തി.’