മലയാളി പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് യശഃശരീരനായ നടൻ സുകുമാരന്റേത്. സുകുമാരന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളും മരുമക്കളും കൊച്ചുമക്കളും ഇപ്പോൾ പ്രേക്ഷകർക്ക് അവരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. പഴയ ഓർമകളിലേക്ക് കൊണ്ട് പോകുന്ന പല ചിത്രങ്ങളും അവർ പങ്ക് വെക്കാറുമുണ്ട്. എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവവുമാണ്.
ഒരു പൃഥ്വിരാജ് ആരാധകൻ പങ്ക് വെച്ച പഴയൊരു ഫോട്ടോയിൽ മല്ലിക സുകുമാരൻ നടത്തിയ കമന്റാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. സുകുമാരനും മല്ലിക സുകുമാരനും തമ്മിൽ പഞ്ച പിടിക്കുന്ന ചിത്രമാണ് ആരാധകൻ പങ്ക് വെച്ചിരിക്കുന്നത്. മല്ലികക്ക് പിന്തുണയായി പൃഥ്വിരാജ് കൂടെ നിൽക്കുമ്പോൾ സുകുമാരന് പിന്തുണയുമായി ഇന്ദ്രജിത്തും നിൽക്കുന്നുണ്ട്. “അത് ജീവിതത്തിൻ്റെ സുവർണ്ണകാലം..” എന്നാണ് മല്ലിക സുകുമാരൻ കമന്റ് ചെയ്തത്.