പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരം കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഇൗ താര കുടുംബത്തിൽ നിന്നും പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകർ നിമിഷങ്ങൾക്കകം ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ. താൻ ആറ്റുകാൽ ദർശനത്തിനായി വീട്ടിൽ നിന്ന് പോകുകയാണെന്നും ഇന്ദ്രനും അനുവും അൽപം ഡിപ്രസ്ഡ് ആണെന്നും കുറിച്ചിരിക്കുകയാണ് മല്ലിക. ഒറ്റപ്പെടൽ ഫീൽ ചെയ്യുന്നുണ്ടെന്നും ഇവരെ ഉടൻ തിരിച്ചെത്തി കാണാമെന്ന പ്രതീക്ഷയിലാണ് താനെന്നും അവരോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മല്ലികാ സുകുമാരൻ കുറിച്ചു.
തന്റെ മക്കളും മരുമക്കളും നേടിയെടുക്കുന്ന നേട്ടങ്ങളിൽ താൻ അതീവ സന്തുഷ്ടയാണെന്ന് മല്ലികാ സുകുമാരൻ നേരത്തെ പങ്കുവെച്ചിരുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂർണ്ണിമ ഇന്ദ്രജിത്തിന് സംസ്ഥാനത്തെ മികച്ച വനിതാ സംരംഭകയ്ക്കുള്ള അവാർഡ് ലഭിക്കുകയുണ്ടായി. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിനായി തന്റെ ശരീര ഭാരം കുറച്ച് കൊണ്ട് ഇപ്പോൾ കേരളത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.