ഗോകുലം പാർക്കിൽ വെച്ച് നടന്ന ആശിർവാദ് സിനിമാസിന്റെ ചിത്രങ്ങളുടെ വിജയാഘോഷങ്ങൾക്കിടയിൽ അവിസ്മരണീയമായ പല സംഭവങ്ങളാണ് അരങ്ങേറിയത്. ലാലേട്ടന്റെയും പൃഥ്വിയുടെയും എല്ലാം വാക്കുകൾ ശ്രദ്ധ പിടിച്ചു പറ്റിയപ്പോൾ അതേ പോലെ തന്നെ കൈയ്യടികൾ നേടിയിരിക്കുകയാണ് മകനെ കുറിച്ചുള്ള മല്ലിക സുകുമാരന്റെ വാക്കുകൾ.
“എന്റെ മകന് സംവിധാനം ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ അതിലെ നായകന് എന്റെ ലാലു. ഇതിലും വലിയ തുടക്കം എന്റെ മകന് വേറെ എവിടെ കിട്ടും. ഞാനാ ചതുരം ഒന്നു വരച്ച് നോക്കി. ആന്റണിയില്‍ നിന്ന് ലാലുവിലേക്ക് ലാലുവില്‍ നിന്ന് മുരളിയിലേക്ക്. മുരളിയില്‍ നിന്ന് പൃഥ്വിയിലേക്ക്. അതു ചെന്ന് അവസാനിക്കുന്നത് സുകുവേട്ടനിലേക്ക്. ലാലുവിനോടുള്ള സ്നേഹം എന്റെ മോന് കൊടുത്ത അനുഗ്രഹമായി കാണുന്നു. പൃഥ്വിയുടെ ഏറ്റവും വലിയ ഭാഗ്യം ഒരു നടന് ആയതിലേറെ ഒരു സംവിധായകനായതിലാണ്.”