സോഷ്യൽ മീഡിയയിൽ വൈറലായി പീസ് സിനിമയിലെ പാട്ട്. ‘മാമാ ചായേൽ ഉറുമ്പ്’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജോജു ജോർജ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ജോജു ജോർജ്ജ്, സിദ്ദിഖ്, ആശാ ശരത്, രമ്യ നമ്പീശൻ, അദിതി രവി, മാമുക്കോയ, അനിൽ നെടുമങ്ങാട്, വിജിലേഷ് കാരയാട്, ഷാലു റഹീം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജുബൈർ മുഹമ്മദാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
തൊടുപുഴയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗവും ഷൂട്ടിംഗ് നടന്നത്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ്. സൻഫീർ ആണ് സംവിധാനം.
ക്യാമറ – ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍ – നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് – ശ്രീജിത്ത് ഓടക്കാലി, സംഗീതം – ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ – ബാദുഷ, പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – പ്രതാപന് കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സക്കീര്‍ ഹുസൈന്, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ് – ജിഷാദ്, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ് – ജിതിന് മധു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – കെ ജെ വിനയന്, അസോസിയേറ്റ് ഡയറക്ടര്‍ – മുഹമ്മദ് റിയാസ്.