മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം .ചിത്രത്തിലെ മൂന്ന് ഷെഡ്യൂളുകളുടെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് വേണു കുന്നപ്പള്ളി ആണ്.ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.ഇതിനിടെ ചിത്രത്തിന്റെ സെറ്റിന്റെ ചില ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.ആരോ പകർത്തിയ ചില ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എത്രത്തോളം മികച്ച സെറ്റുകളാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.18 ഏക്കറോളം ചുറ്റളവിൽ വലിയ ബ്രഹ്മാണ്ഡ സെറ്റ് തന്നെയാണ് മാമാങ്കത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്
ഒരു പക്ഷെ ഒരു മലയാള സിനിമയ്ക്ക് വേണ്ടി ഒരുക്കുന്ന ഏറ്റവും വലിയ സെറ്റുകളിൽ ഒന്നായിരിക്കും ഇത്.ഏറെ വിവാദങ്ങളിലൂടെ കടന്ന് പോയ ചിത്രം മുഴുവൻ റീ ഷൂട്ടാണ് ചെയ്യുന്നത് എന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്.
ഒറ്റപ്പാലം, അതിരപ്പള്ളി, എറണാകുളം എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കുക. മമ്മൂട്ടിയും നാല് ഗെറ്റപ്പിൽ എത്തുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ കരുതുന്നത്.