മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ ഉണ്ണിമായ ആയി മലയാളത്തിലെത്തിയ നടി പ്രാചി തെഹ്ലാന്റെ ഗ്ലാമർ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ഗ്ലാമറസ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. പ്രാച്ചി തെഹ്ലാൻ ഡൽഹി കാരിയാണ്. ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻപദവി വഹിച്ചശേഷം മലയാള സിനിമയിൽ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്ലാൻ. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റൻ പദവിയിലെത്തുമ്പോൾ പ്രാചിക്കു പ്രായം 17 മാത്രം ആയിരുന്നു. അഞ്ചടി 11 ഇഞ്ച് ഉയരം ഉള്ള താരം ബാസ്കറ്റ്ബോളിൽ ദേശീയ സബ്ജൂനിയർ താരമായിരുന്നു.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണത്തോടെ പുറത്തെത്തിയ ഒന്നാണ് മാമാങ്കം. ചിത്രം ഇപ്പോൾ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ ആവേശം കൊള്ളിക്കുന്ന സംഘട്ടന രംഗങ്ങളും ത്രില്ലിംഗ് ആയ മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം വൈകാരിക മുഹൂർത്തങ്ങൾ, ഗാനങ്ങൾ, യുദ്ധ രംഗങ്ങൾ എന്നിവ കൊണ്ടും സമ്പന്നമാണ്. മമ്മൂട്ടി തന്റെ അഭിനയ മികവ് കാഴ്ചവച്ച ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറും നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും ആണ്. ഉണ്ണി മുകുന്ദന് ചിത്രത്തില്‍ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത് അനുസിത്താര ആണ്.