എം പത്മകുമാർ സംവിധാനം ചെയ്യുന്ന എന്ന മമ്മൂട്ടി നായകനായുള്ള ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകർ ഒന്നടങ്കം. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്. എം ജയചന്ദ്രൻ ആണ് ഗാനങ്ങൾ ഒരുക്കുന്നത്.ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ
മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ മോഹൻ, സുദേവ് നായർ, മണിക്കുട്ടൻ, സിദ്ദിഖ്, തരുൺ രാജ് അറോറ, അബു സലിം, വത്സലാ മേനോൻ, നിലമ്പൂർ ആയിഷ, ഇടവേള ബാബു, സുധീർ സുകുമാരൻ, മാസ്റ്റർ അച്യുത് തുടങ്ങിയവരും വേഷമിടുന്നുണ്ട്.
ഇതിനിടെ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് ഫാർസ് ഫിലിംസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്.ഷെയർ അടിസ്ഥാനത്തിൽ ആണ് നിർമാതാവും ഫാർസ് ഫിലിംസും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.നവംബർ 21 ന് ചിത്രം തീയേറ്ററുകളിലെത്തും.
ട്രെയ്ലർ കാണാം :
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…