മലയാളത്തിന്റെ പ്രിയനടൻ മമ്മൂക്കയ്ക്ക് ഇന്ന് അറുപത്തി ആറാം പിറന്നാൾ. മമ്മൂക്കയുടെ പിറന്നാളിനോട് അനുബന്ധിച്ച് രാത്രി 12 മണിക്ക് തന്നെ ആരാധകർ കേക്കും ആർപ്പുവിളികളുമായി മമ്മൂക്കയുടെ പനമ്പിള്ളി നഗറിലുള്ള വീട്ടിൽ എത്തിയിരുന്നു.
ആരാധകരുടെ സ്നേഹത്തിന് മുന്നിൽ മമ്മൂക്കയ്ക്ക് അധിക നേരം പിടിച്ചു നിൽക്കാനായില്ല.ഉടൻ തന്നെ വീട് തുറന്ന് മമ്മൂക്ക പുറത്ത് വന്നു.അതുവരെ ശാന്തരായിരുന്നു ആരാധകരുടെ ആവേശം അണപൊട്ടി ഒഴുകുന്ന കാഴ്ചയായിരുന്നു അത്.എല്ലാവരെയും അഭ്യവാദ്യം ചെയ്ത മമ്മൂക്ക നിങ്ങൾക്ക് കേക്ക് വേണോ എന്ന് ചോദിച്ചതിന് ശേഷമാണ് വീട്ടിനുള്ളിലേക്ക് തിരികെ പോയത്.ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
പിന്നീട് അൽപസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചെത്തി. പിന്നീട് ദുൽഖർ ആരാധകർക്കായി കേക്ക് വിതരണം ചെയ്തു. ഇൗ സ്നേഹ വിഡിയോ ആരാധകർ സോഷ്യൽ ലോകത്ത് പങ്കുവച്ചതോടെ ആ കേക്കിനോളം മധുരത്തിൽ മറ്റുള്ളവരും പങ്കുവയ്ക്കുകയാണ്.