മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് തന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.ഇതിനിടെ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു വരുന്ന ഷൈലോക്കിന്റെ അണിയറ പ്രവർത്തകരും മമ്മൂട്ടിക്ക് ആശംസകളുമായി രംഗത്തെത്തി.
ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു സ്റ്റിൽ പങ്കു വെച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ആശംസകൾ അറിയിച്ചത്.ചിത്രത്തിൽ മമ്മൂട്ടി കിടിലൻ ലുക്കിലാണ് വരുന്നത്.ഇത് ശരി വെക്കുന്നത് ആണ് ഇപ്പോൾ പുറത്ത് വന്ന സ്റ്റിൽ.മമ്മൂട്ടിയും അജയ് വാസുദേവ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും ചിത്രത്തിൽ വേഷമിടുന്നുണ്ട്.മീനയാണ് ചിത്രത്തിലെ നായിക.ഗോപി സുന്ദറാണ് സംഗീതം.രണദീവ് ആണ് ഛായാഗ്രഹണം.