ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സിനിമയിൽ വിരമിക്കൽ എന്നൊരു സംഗതിയില്ലെന്ന് നടൻ മമ്മൂട്ടി പങ്കുവച്ചു.ഇത്രയുമധികം സിനിമകൾ ചെയ്യുന്നതും കഥ കേൾക്കുന്നതും സിനിമയോടുള്ള അടങ്ങാത്ത ആർത്തികൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.ബുഫെക്ക് പോകുമ്പോൾ ഭക്ഷണം കഴിക്കുന്നതിനോടാണ് അദ്ദേഹം തന്റെ അവസ്ഥയെ ഉപമിച്ചത്.ബുഫെക്ക് പോകുമ്പോൾ നമുക്ക് എല്ലാ ഭക്ഷണവും എടുത്ത് കഴിക്കാൻ അവാത്തതുപോലാണ്,അദ്ദേഹത്തിന്റെ അവസ്ഥ.
അദ്ദേഹം സിനിമ ചെയ്യുന്നത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് നോക്കിയല്ല.ഒരു സിനിമ ചെയ്യുമ്പോൾ അത് എന്തായി തീരുമെന്നൊന്നും നമുക്ക് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല എന്നും ഫൈനൽ പ്രൊഡക്ട് കാണുന്നത് പ്രേക്ഷകരാണെന്നും അവരാണ് തീരുമാനിക്കുന്നതെന്നും താരം പറഞ്ഞു. പത്തിരുപത് വർഷം മുൻപ് സംവിധാനം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു എന്നും എന്നാൽ അതിപ്പോൾ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.