മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്.മാമാങ്കം മലയാള സിനിമാ ചരിത്രത്തിലെ ഗെയിം ചേഞ്ചറായിരിക്കുമെന്ന പ്രതീക്ഷയാണ് മമ്മൂട്ടിക്കുള്ളത്.ഒരു നടനെന്ന നിലയില്‍ ചരിത്രപുരുഷന്മാരെയും അവരുടെ ധീരത നിറഞ്ഞ കഥകളും പ്രേക്ഷകരിലേക്കെത്തിക്കുക എന്നത് തന്റെ ഉത്തരവാദിത്വം ആയാണ് മമ്മൂട്ടി കാണുന്നത്. ” സിനിമയുടെയും ചരിത്രത്തിന്റെയും പ്രേക്ഷകരുടെയും ഇടയിലുള്ള പാലമായാണ് അഭിനയിക്കേണ്ടത്. മാമാങ്കം ഒരു ഗെയിം ചേഞ്ചറായാല് മലയാള സിനിമ അന്താരാഷ്ട്ര തലത്തിലേക്ക് ഉയരും”. മമ്മൂട്ടി പറഞ്ഞു.
ഇതിനിടെ ചിത്രത്തിന്റെ തുടർഭാഗങ്ങൾ കാണുവാൻ സാധ്യതയുണ്ടോ എന്ന് ഒരു അഭിമുഖത്തിൽ ചോദ്യകർത്താവിന്റെ ചോദ്യത്തിന് മറുപടി കൊടുത്തിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ . ചിത്രത്തിൻറെ രണ്ടാം ഭാഗത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല എന്ന് മമ്മൂട്ടി പറഞ്ഞു.എന്നാൽ ചിത്രത്തിൻറെ പ്ലോട്ട് തുടർഭാഗങ്ങൾക്കുള്ള സൂചനകളും സാധ്യതകളും നൽകുന്നതാണ്. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം മാത്രമേ ഈ കാര്യങ്ങൾ തീരുമാനിക്കാൻ ആവുകയുള്ളൂ, മമ്മൂക്ക പറഞ്ഞു. ചിത്രത്തിൻറെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ് ഇപ്പോൾ.ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ആലോചിക്കുന്നത്.