മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുകയുണ്ടായി.ഈ വർഷം അവസനമായിരിക്കും ചിത്രം തിയറ്ററുകളിൽ എത്തുക.l അതേസമയം ബാഹുബലി പോലെ വിഎഫ്എക്സിന് പ്രാധാന്യമുള്ള ചിത്രമല്ല മാമാങ്കം എന്ന് പറഞ്ഞിരിക്കുകയാണ് മമ്മൂക്ക ഇപ്പോൾ. ഈ സിനിമയിലെ 90% രംഗങ്ങളും റിയലായി തന്നെയാണ് ഷൂട്ട് ചെയ്തത്.ഷൂട്ടിങ്ങിന് വേണ്ടി ഒരുക്കിയ പടുകൂറ്റൻ സെറ്റുകൾ തന്നെ അതിനു ഉദാഹരണം.വിഎഫ്എക്സ് പരമാവധി ഒഴിവാക്കി മാക്സിമം റിയലായി തന്നെ ഷൂട്ട് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്, മമ്മൂക്ക പറയുന്നു