മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്.മാമാങ്കം മലയാള സിനിമാ ചരിത്രത്തിലെ ഗെയിം ചേഞ്ചറായിരിക്കുമെന്ന പ്രതീക്ഷയാണ് മമ്മൂട്ടിക്കുള്ളത്.ഒരു നടനെന്ന നിലയില്‍ ചരിത്രപുരുഷന്മാരെയും അവരുടെ ധീരത നിറഞ്ഞ കഥകളും പ്രേക്ഷകരിലേക്കെത്തിക്കുക എന്നത് തന്റെ ഉത്തരവാദിത്വം ആയാണ് മമ്മൂട്ടി കാണുന്നത്. ” സിനിമയുടെയും ചരിത്രത്തിന്റെയും പ്രേക്ഷകരുടെയും ഇടയിലുള്ള പാലമായാണ് അഭിനയിക്കേണ്ടത്. മാമാങ്കം ഒരു ഗെയിം ചേഞ്ചറായാല് മലയാള സിനിമ അന്താരാഷ്ട്ര തലത്തിലേക്ക് ഉയരും”. മമ്മൂട്ടി പറഞ്ഞു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനായി ഒരുക്കിയിട്ടുള്ളത്.കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രത്തിൽ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന് അവതരിപ്പിക്കുന്നത്.മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറക്കുന്നുണ്ട്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന് തുടങ്ങിയവരും വേഷമിടുന്നുണ്ട്.