മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഈ വർഷം ഒക്ടോബറിൽ റിലീസിന് എത്തും എന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ നിൽക്കുന്ന ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തുവരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് മാമാങ്കത്തിന്റെ ഒരു ഗെറ്റ്ടുഗെദർ ഫങ്ക്ഷൻ സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സാധാരണ സിനിമകൾ റീലീസ് ചെയ്യുന്നത് ഓണത്തിനും വിഷുവിനും ഈദിനും ഒക്കെയാണ് എന്നാൽ മാമാങ്കത്തിന്റെ റീലീസ് ദിവസം പ്രേക്ഷകർ ഓണവും വിഷുവും ബക്രീദും എല്ലാം ആഘോഷിക്കേണ്ടത് എന്നാണ്.മമ്മൂക്കയുടെ ഈ വാക്കുകൾ ഏറെ വൈറലായിരിക്കുകയാണ് ഇപ്പോൾ.ഒക്ടോബർ 31നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.