ആകാശദൂതിലെ ജോണിയെയും , അമരത്തിലെ കൊച്ചുരാമനെയും,ആധാരത്തിലെ ബാപ്പുട്ടിയെയും ,ചമയത്തിലെ എസ്തപ്പാനെയും ,വെങ്കലത്തോട്ടിലെ ഗോപാലനെയും അവതരിപ്പിച്ച മുരളി മലയാള നടന്മാരിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ഒരാളാണ്. ഒരു കാലത്ത് മലയാളികളുടെ സ്വകാര്യ അഹങ്കാരം ആയിരുന്നു മുരളി. നൽകുന്ന കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു. ഒരുപക്ഷേ സിനിമാലോകത്ത് പോലും ആർക്കും അറിയില്ലാത്ത മുരളിയെ പറ്റിയുള്ള ഒരു രഹസ്യം ഇപ്പോൾ വെളിപ്പെടുത്തുകയാണ് മമ്മൂട്ടി. മുരളിയെ പറ്റി മമ്മൂക്ക ഇമോഷണൽ ആയി സംസാരിക്കുന്ന ആ വീഡിയോ ഇപ്പോൾ പ്രചരിക്കുകയാണ്.
മമ്മൂട്ടിയുടെ വാക്കുകൾ ….
‘ഞാൻ ആർക്കും മദ്യ സേവനം നടത്താത്ത വ്യക്തിയാണ്. ജീവിതത്തിൽ ആരെങ്കിലും കുടിച്ചതിന് ബില്ല് കൊടുത്തിട്ടുണ്ടെങ്കിൽ അത് മുരളി കുടിച്ചതിനായിരിക്കും. ഞാനും മുരളിയും സിനിമയിൽ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങൾക്ക് ഒരു ഇമോഷണൽ ലോക്കുണ്ട്. സുഹൃത്തുക്കളാണെകിലും ശത്രുക്കളാണെങ്കിലും ആ ലോക്ക് ഉണ്ടാകാറുണ്ട്. ഇൻസ്പെക്ടർ ബൽറാം അമരം ചിത്രത്തിൽ അത് കാണാൻ കഴിയും . എന്നാൽ ഒരു സുപ്രഭാതത്തിൽ മുരളി യ്ക്ക് ഞാൻ ശത്രുവായി … പിന്നീട് അകന്നു പോയി . ഒരിക്കലും ആ കാരണം എന്താണെന്ന് എനിയ്ക്കറിയില്ല. ഞാൻ തെറ്റായിട്ട് ന്നും ചെയ്തിട്ടില്ല. പക്ഷെ എന്ത് കൊണ്ടാണ് ഞാൻ അദ്ദേഹത്തിന് ശത്രുവായി മാറിയതെന്ന് അറിയില്ല . ആ പരിഭവത്തിന് കാരണം പറയാതെയാണ് മുരളി യാത്രയായതെന്ന് ഇമോഷണലായി മമ്മൂട്ടി പറയുകയാണ്’