കാലവർഷക്കെടുതിയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം നൽകിയതിന് പിന്നാലെ മമ്മൂട്ടിയും ദുൽഖറും ചേർന്ന് 25 ലക്ഷം നൽകിയിരിക്കുന്നു. എറണാകുളം ജില്ലാ കളക്ടർ ബഹുമാന്യനായ മുഹമ്മദ് വൈ സഫീറുള്ളയെയാണ് മമ്മൂട്ടി തുക ഏൽപ്പിച്ചത്. താരസംഘടനയുടെ നേതൃത്വത്തിൽ നേരത്തെ പത്ത് ലക്ഷം രൂപ ജഗദീഷും മുകേഷും ചേർന്ന് നൽകിയിരുന്നു. ആദ്യഘട്ട സഹായമാണ് അതെന്നും കൂടുതൽ തുക വീണ്ടും നൽകുമെന്നും ജഗദീഷ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും സഹായങ്ങൾ ലഭിക്കുന്നുണ്ട്. പ്രമുഖ വ്യവസായി എം എ യൂസഫലി അഞ്ച് കോടി നൽകുമെന്ന് അറിയിച്ചു. നടൻ കമലഹാസൻ 25 ലക്ഷം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. തമിഴിലെ സൂപ്പർതാരങ്ങളായ സൂര്യയും കാർത്തിയും 25 ലക്ഷം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. നടൻ വിജയ് ദേവരക്കൊണ്ടയും 5 ലക്ഷവും ആവശ്യസാധനങ്ങളും നൽകി.
![Mammootty and Dulquer Salman Donates 25 Lakhs to Relief fund](https://i0.wp.com/cinemadaddy.com/wp-content/uploads/2018/08/Mammootty-and-Dulquer-Salman-Donates-25-Lakhs-to-Relief-fund-1.jpg?resize=788%2C525&ssl=1)
സിപിഐയുടെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും അവരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും. തമിഴ് നാട്ടിലെ പ്രതിപക്ഷം ഡിഎംകെ ഒരു കോടി രൂപ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു മാസത്തെ ശമ്പള തുകയായ 90,512 രൂപ സംഭാവന ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നടീനടന്മാർ ഏവരോടും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പർ: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. സംഭാവനകൾക്ക് ആദായനികുതി ഒഴിവുണ്ട്.
![Mammootty and Dulquer Salman Donates 25 Lakhs to Relief fund](https://i0.wp.com/cinemadaddy.com/wp-content/uploads/2018/08/Mammootty-and-Dulquer-Salman-Donates-25-Lakhs-to-Relief-fund-2.jpg?resize=784%2C410&ssl=1)