നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന് വിവാഹ ആശംസകൾ നേരാൻ നടൻ മമ്മൂട്ടിയും മോഹൻലാലും എത്തി. സുൽഫത്തിനും സുചിത്രയ്ക്കും ഒപ്പമാണ് മമ്മൂട്ടിയും മോഹൻലാലും എത്തിയത്. സുരേഷ് ഗോപിക്കും കുടുംബത്തിനും ഒപ്പം മമ്മൂട്ടിയും സുൽഫത്തും മോഹൻലാലും സുചിത്രയും നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്.
ഗുരുവായൂരിൽ വെച്ചാണ് ശ്രേയസ് മോഹന്റെയും ഭാഗ്യ സുരേഷിന്റെയും വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹത്തിന് സാക്ഷിയാകാൻ നേരിട്ടെത്തും. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് അടക്കമുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കും.
സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി 19ന് കൊച്ചിയിൽ വിരുന്ന് നടത്തും. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ എന്നിവർക്കായി 20ന് തിരുവനന്തപുരത്ത് റിസപ്ഷൻ നടത്തും. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് വരൻ ശ്രേയസ്സ് മോഹൻ. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തിയത്.