സിനിമ ലോകത്തെ സൗഹൃദങ്ങൾ മിക്കവരും അത്ഭുതത്തോടെ നോക്കി കാണുന്ന ഒന്നാണ്. അവർ പങ്ക് വെക്കുന്ന പഴയകാല ഓർമ്മകൾ ഇന്നത്തെ സിനിമാലോകത്തിന് ഏറെ പഠിക്കാനുതകുന്നവയാണ്. മമ്മൂട്ടി, മോഹൻലാൽ, ശ്രീനിവാസൻ, നെടുമുടി വേണു, പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിങ്ങനെ ആ സൗഹൃദങ്ങളുടെ നീണ്ട നിരയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതും മികച്ച ചിത്രങ്ങളാണ്.
അത്തരത്തിൽ ഉള്ളൊരു സൗഹൃദത്തിന്റെ രസകരമായ വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് മമ്മൂക്കയും ശ്രീനിവാസനും. സിനിമയുടെ ആദ്യ കാലഘട്ടങ്ങളിൽ ചെന്നൈയിൽ ഒരുമിച്ചുണ്ടായിരുന്ന വിശേഷങ്ങളാണ് ഇരുവരും ചേർന്ന് ഒരു അഭിമുഖത്തിൽ പങ്ക് വെച്ചത്. വെറും രണ്ടു സിനിമയിൽ മാത്രം അഭിനയിച്ച ശ്രീനിവാസന്റെ മുഴുവൻ ജീവചരിത്രം പങ്ക് വെച്ച മമ്മൂക്കയുടെ വിശേഷങ്ങൾ ശ്രീനിവാസൻ പങ്ക് വെച്ചു. അതോടൊപ്പം തന്നെ ചെന്നൈയിൽ താമസമായിരുന്ന ശ്രീനിവാസൻ ഷൂട്ടിങ്ങിനായി മമ്മൂക്കയും മറ്റും അവിടെ എത്തുമ്പോൾ തന്റെ ചിലവും നടക്കും പോകുമ്പോൾ പോക്കറ്റ് മണിയും കിട്ടുമെന്ന രസകരമായ അനുഭവവും പങ്ക് വെച്ചു.