മമ്മൂക്ക നായകനായ ബിഗ് ബജറ്റ് ചരിത്ര സിനിമ മാമാങ്കത്തിന് ശേഷം നിർമാതാവ് വേണു കുന്നപ്പിള്ളിയും മമ്മൂട്ടിയും വീണ്ടും ഒരു ബിഗ് ബജറ്റ് ചിത്രത്തിനായി ഒന്നിക്കുന്നു. കഴിഞ്ഞ ദിവസം അഭിനയജീവിതത്തിൽ അൻപത് വർഷങ്ങൾ പൂർത്തീകരിച്ച മമ്മൂക്കയെ ആദരിക്കുവാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എത്തിയപ്പോൾ കൂടെ നിർമാതാവ് വേണു കുന്നപ്പിള്ളിയും (കാവ്യാ ഫിലിംസ്) ഉണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫാണ് പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.
അഭിനയജീവിതത്തിലെ അരനൂറ്റാണ്ട് പൂർത്തീകരിച്ച മമ്മൂക്കയെ അനുമോദിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എത്തിയപ്പോൾ മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള മമ്മൂട്ടി ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളിയും (കാവ്യാ ഫിലിംസ്) ചേർന്നെടുത്തൊരു ഫോട്ടോ. മമ്മൂക്കയോടൊപ്പമുള്ള അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രാരംഭ ചർച്ചകൾക്ക് എത്തിയതായിരുന്നു വേണു കുന്നപ്പിള്ളി.