കൊച്ചിയിൽ കുട്ടികൾക്കുവേണ്ടി കിഡ്സ് ബുട്ടീക്കും ഹെയർ സലൂണും ആരംഭിച്ച് നടൻ അജു വർഗ്ഗീസും ഭാര്യ അഗസ്റ്റിന അജുവും. ടൂളാ ലൂലാ എന്ന് പേരിട്ടിരിക്കുന്ന സംരംഭം ഈ വരുന്ന ഞായറാഴ്ച മെയ്മാസം പന്ത്രണ്ടാം തീയതി ഉദ്ഘാടനം ചെയ്യപ്പെടും. ഇതിൻറെ ഉദ്ഘാടനത്തിനും മറ്റു ചടങ്ങിലേക്കുമായി മലയാളികൾ ഓരോരുത്തരെയും ക്ഷണിക്കുകയാണ് അജു വർഗീസും ഭാര്യ അഗസ്റ്റിന അജുവും. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ഇതിന്റെ പ്രഖ്യാപനവും മമ്മൂക്ക നടത്തുകയുണ്ടായി .കൊച്ചിയിൽ കലൂരിൽ സ്റ്റേഡിയം ലിങ്ക് റോഡിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുക. മെയ് 12ന് രാവിലെ പത്തരയ്ക്ക് ആയിരിക്കും ഉദ്ഘാടനം നടക്കുക. ഇതിനു ശേഷം കേക്ക് കട്ടിങ്ങും ഉണ്ടായിരിക്കും.ഈ അവസരത്തിൽ എല്ലാവരുടെയും മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുകയാണ് അജുവും ഭാര്യ അഗസ്റ്റീനയും.