തുടർച്ചയായ ഹിറ്റുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇടയിൽ വലിയ സ്ഥാനം നേടിയെടുത്ത യുവനടനാണ് ടോവിനോ തോമസ്.ടോവിനോ നായകനായെത്തിയ പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്.നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്.ടോവിനോയുടെ മികച്ച പ്രകടനത്തോടൊപ്പം ഉർവ്വശിയുടെ ഗംഭീര പ്രകടനവും സിനിമാ പ്രേക്ഷകരുടെ മനം കവരുന്നുണ്ട്.
ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂട്ടി.ചിത്രം കണ്ട മമ്മൂക്ക നായകൻ ടോവിനോയെ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ വലിയ ആരാധകനായ ടോവിനോയ്ക്ക് ഇരട്ടി മധുരം നൽകുന്നതാണ് മമ്മൂക്കയുടെ ഈ വാക്കുകൾ.ഇതിനിടെ ചിത്രം കുടുംബപ്രേക്ഷകരുടെ മനം നിറച്ചുകൊണ്ട് മുന്നേറുകയാണ്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.