ഗ്രേറ്റ് ഫാദർ, പതിനെട്ടാം പടി, മാമാങ്കം എന്നീ സിനിമകളിൽ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയ ശ്രീനാഥിന്റെ വീട്ടിൽ എത്തി വിവാഹാശംസകൾ നേർന്ന് മമ്മൂക്ക. ശ്രീനാഥിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന താരം അന്ന് ൈവകിട്ട് വരന്റെ വസതിയിൽ എത്തുകയായിരുന്നു. ശ്രീനാഥിനും കുടുംബത്തിനുമൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷമാണ് അദ്ദേഹം യാത്രയായത്. നേരത്തെ കൊച്ചിയിൽ വച്ചു നടന്ന ശ്രീനാഥിന്റെ വിവാഹസത്കാരത്തിൽ ഉണ്ണി മുകുന്ദൻ, ടൊവീനോ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.