തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യയുടെ നേതൃത്വത്തിലായിരുന്നു മാധ്യമപ്രവർത്തകരെ തടഞ്ഞത്. മമ്മൂട്ടിയ്ക്ക് എന്താ കൊമ്പുണ്ടോ എന്ന് സ്ഥാനാർത്ഥിയുടെ ഭാര്യ ചോദിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടയിൽ മമ്മൂട്ടി തന്റെ വോട്ട് രേഖപ്പെടുത്തി. മമ്മൂട്ടിയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. താരത്തിനൊപ്പം ഭാര്യ സുൽഫത്തുമുണ്ടായിരുന്നു. താരം വോട്ട് ചെയ്യാൻ വന്നത് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നുമാണ് ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകരെ തടഞ്ഞത്.