പ്രായം പുറകോട്ട് സഞ്ചരിക്കുന്ന ഒരു അത്ഭുതം തന്നെയാണ് മമ്മൂട്ടി എന്ന മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയെ ഇന്നും ഹൃദയങ്ങളിൽ നിലനിർത്തുന്ന ഒരു കാരണം. അഭിനയത്തിലും ആ ചെറുപ്പം എന്നും നിലനിർത്തുന്ന മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം മധുരരാജ ഗംഭീര റിപ്പോർട്ട് നേടിയാണ് പ്രദർശനം തുടരുന്നത്. അതിനിടയിലാണ് ചിത്രത്തിന്റെ ലൊക്കേഷനിൽ കൊച്ചു പിള്ളേർക്കൊപ്പം ഡാൻസ് കളിക്കുന്ന മമ്മൂക്കയുടെ വീഡിയോ വൈറലായിരിക്കുന്നത്. സംവിധായകൻ വൈശാഖിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നു. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം നെല്‍സണ്‍ ഐപ്പാണ്.