അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയാണ് ഇപ്പോൾ. മലയാള സിനിമയെ സംബന്ധിച്ച് വളരെ ആവേശപൂർവമായ വാർത്തയാണ് ദേശീയ അവാർഡിനെക്കുറിച്ച് ലഭിക്കുന്നത്. ജോസഫിലെ പ്രകടനത്തിന് ജോജു ജോർജും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടത്തിന് സാവിത്രി ശ്രീധരനും ദേശീയ അവാർഡിൽ സ്പെഷ്യൽ മെൻഷൻ ഇപ്പോൾ ലഭിച്ചിരിക്കുകയാണ്.മറ്റ് അവാർഡുകൾ പ്രഖ്യാപിക്കുകയാണ് ഇപ്പോൾ.
സുഡാനി ഫ്രം നൈജീരിയ ആണ് മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം. സക്കറിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു.കമ്മാരസംഭവത്തിനാണ് ഏറ്റവും മികച്ച ആർട്ട് ഡയറക്ഷനുള്ള അവാർഡ്.രണ്ട് വ്യത്യസ്ത കാലഘട്ടം അതേപോലെ പുനഃസൃഷ്ടിച്ചതിനാണ് അവാർഡ്. മലയാളികളെ സംബന്ധിച്ച് വിഷമകരമായ ഒരു വാർത്തയും അവാർഡ് പ്രഖ്യാപന വേദിയിൽ നിന്നും ലഭിക്കുന്നുണ്ട്.മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത്തവണ പുരസ്ക്കാരം ഇല്ലായെന്നതാണ് ആ വാർത്ത.തമിഴ് ചിത്രം പേരൻപിലെ പ്രകടത്തിന് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കുമെന്ന് പറയപ്പെട്ടിരുന്നു.എന്നാൽ ഉറിയിലെ പ്രകടത്തിന് വിക്കി കൗശാലിനും അന്ധാധുനിലെ പ്രകടനത്തിന് ആയുഷ്മാൻ ഖുറാനായ്ക്കുമാണ് അവാർഡ്.