ജീവിതത്തിലാദ്യമായി ഫേസ്ബുക്ക് ലൈവിൽ വന്ന് ആരാധകരോട് സംവദിച്ച മമ്മൂട്ടിയോട് ഇക്ക നിങ്ങളെ കണ്ടാൽ ദുൽഖറിന്റെ ഇളയ അനിയൻ ആണെന്നെ പറയൂ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഇത്തരത്തിൽ ആരാധകരോട് തൽസമയം സംവദിക്കുന്ന മമ്മൂട്ടിയെ കൂടി പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ് രമേഷ് പിഷാരടി. ഗാനഗന്ധർവ്വൻ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കാനാണ് മമ്മൂട്ടിയും രമേഷ് പിഷാരടിയും ഒന്നിച്ച് ലൈവിൽ എത്തിയത്.
ആരാധകന്റെ ആ കമന്റിന് മമ്മൂക്ക നൽകിയ മറുപടി രസകരമായിരുന്നു. ദുൽഖർ കേൾക്കണ്ട എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലൈവിൽ ആദ്യമായിട്ടാണ് ചീത്ത വിളിക്കുമോ എന്ന സംശയത്തോടു കൂടിയാണ് മമ്മൂക്ക വീഡിയോ ആരംഭിച്ചത്. മമ്മൂക്ക ഒരു ഹൈപ്പർമാർക്കറ്റ് ആണ് എന്ന കമന്റ് പറഞ്ഞ ആരാധകനോട് ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു കമന്റ് ലഭിക്കുന്നതെന്നും താരം പറഞ്ഞു. പിഷാരടിയുടെ അഭിനന്ദനങ്ങൾ വാനോളം ഉയർന്നപ്പോൾ തള്ളിത്തള്ളി ഫോൺ വീഴും എന്നാണ് മമ്മൂക്ക മറുപടി നൽകിയത്. തന്നെ ഇവിടെ ഇരുത്തി കൊണ്ട് പുകഴ്ത്തുന്നത് കേൾക്കാൻ വയ്യെന്നും താരം കൂട്ടിച്ചേർക്കുന്നു.