സൂപ്പർതാരങ്ങളെ എല്ലാം ഒരു നോക്ക് എങ്കിലും കാണുവാൻ കൊതിക്കുന്ന നിരവധി ആരാധകരുണ്ട്. നേരിട്ട് പോയി കാണുവാൻ ഒട്ടും സാധിക്കാത്ത പലരും അക്കൂട്ടത്തിലുണ്ട്. അത്തരത്തിൽ ഉള്ളൊരു ആരാധകന്റെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. ആലിഫ് മാരാരിത്തോട്ടം എന്ന മമ്മുക്ക ആരാധകന്റെ ആഗ്രഹമാണ് പ്രിയ താരം നടത്തി കൊടുത്തത്. അംഗ വൈകല്യം മൂലം ജീവിതത്തോട് പൊരുതുന്ന ഈ ആരാധകനെ തന്നോട് ചേർത്ത് ഇരുത്തി അവന്റെ ആരാധനയും ഇഷ്ടവും മമ്മൂട്ടി അനുഭവിച്ചറിയുകയും ചെയ്തു. മമ്മൂക്കയെ കണ്ട സന്തോഷം ആലിഫ് തന്നെയാണ് ഫേസ്ബുക്കിൽ കുറിച്ചത്.
“കുറെ നാളത്തെ ആഗ്രഹം ആരുന്നു മമ്മുക്കയെ ഒന്ന് കാണാൻ അത് ഇന്ന് സാധിച്ചു. മമ്മുക്കയുംമായി സംസാരിച്ചു ഫോട്ടോ എടുത്തു പുതിയ മൂവിയിലെ ലൊക്കേഷനിൽ പോയി ഷൂട്ട് ഒക്കെ കണ്ടു.” എന്ന് കുറിച്ച ആലിഫ് അതിന് സഹായിച്ച പ്രിയ സുഹൃത്തുക്കൾക്ക് നന്ദി പറയുവാനും മറന്നില്ല. ജനുവരി 23ന് തീയറ്ററുകളിൽ എത്തുന്ന അജയ് വാസുദേവ് ചിത്രം ഷൈലോക്കാണ് മമ്മൂക്കയുടെ പുതിയ ചിത്രം. കേരള മുഖ്യമന്ത്രിയായി മമ്മൂക്ക എത്തുന്ന വൺ എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടർന്ന് കൊണ്ടിരിക്കുകയാണ്. നവാഗതനായ ജോഫിൻ ഒരുക്കുന്ന ദി പ്രീസ്റ്റാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു മമ്മൂക്ക ചിത്രം.