സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു റീ – യൂണിയന്റെ ഫോട്ടോ ആണ്. വേറെ ആരുമല്ല മലയാളത്തിന്റെ താര ചക്രവർത്തി മമ്മൂട്ടി തന്റെ പഴയ സഹപാഠികൾക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. തന്റെ പഴയ ക്ലാസ്മേറ്റ്സിനൊപ്പം നിൽക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്.
മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിയാണ് മമ്മൂട്ടി. കോളേജിൽ നടന്ന റീ – യൂണിയനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയി വൈറലായിരിക്കുന്നത്. ‘സ്റ്റാഫ് റൂമിൽ കേറിവന്ന സ്റ്റുഡന്റിനെ പോലുണ്ട്’, ‘ഇതിൽ ആരുടെ മകനാണ് മമ്മൂക്ക’, ‘അവിശ്വസനീയം’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, ഇത് എഡിറ്റ് ചെയ്ത ഫോട്ടോയാണെന്ന് നിരവധി പേർ പറഞ്ഞു. എന്നാൽ, അതിനെ എതിർത്ത് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
ഭീഷ്മ പർവ്വം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തു വരാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്ധന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സി ബി ഐ 5ലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.