പോലീസ് വേഷങ്ങളിലും അല്ലാതെയും സ്ക്രീനിൽ തോക്ക് കൊണ്ട് മാസ്സ് കാണിച്ചിട്ടുള്ള താരമാണ് മമ്മൂക്ക. ഇപ്പോഴിതാ മമ്മൂക്ക ആലപ്പുഴ ജില്ലാ റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്തിരിക്കുകയാണ്. ഇന്നു രാവിലെ ചേർത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തിയാണു താരം അംഗമായത്. തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കരും കൂടെയുണ്ടായിരുന്നു. തുടർന്ന് മമ്മൂക്കയുടെ പ്രതികരണം ഇങ്ങനെ.
ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ, വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. അറിഞ്ഞിരിക്കുന്നതു നല്ലതാണ്. എനിക്കു തോക്ക് ലൈസൻസില്ല. ആലപ്പഴയിൽ ഇത്ര കാര്യമായി റൈഫിൾ ക്ലബ് നടത്തുമ്പോൾ അതിൽ അംഗമാകുന്നതിൽ സന്തോഷം. സിനിമയിൽ വെടിവയ്പിനു പിന്തുണച്ച രൺജി പണിക്കരുടെ ചെറിയ സ്വാധീനവും ഇതിലുണ്ട്.