തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുമൊത്ത് അഭിനയിക്കാനിരുന്ന പുതിയ ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറി. ഇരുവരുടേയും ഡേറ്റുകള്‍ തമ്മിലുള്ള ക്ലാഷാണ് ഇതിന് കാരണം എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. മാത്രമല്ല പറഞ്ഞ സമയത്ത് ഷൂട്ടിംഗ് തുടങ്ങാത്തതും ഈ പിന്മാറ്റത്തിന്റെ മറ്റൊരു കാരണമാണ്.
മമ്മൂട്ടി ചിത്രത്തിനായി വാങ്ങിയ അഡ്വാന്‍സ് തുകയും താരം തിരിച്ചു നല്കി എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും മലയാളത്തിന്റെ ഒരുമിച്ച് അഭിനയിച്ചത് രണ്ട് ചിത്രങ്ങളിലാണ്. ഒന്ന് ഭാസ്കര്‍ ദ് റാസ്കല്‍ മറ്റൊന്നു പുതിയ നിയമം. രണ്ട് സൂപ്പര്‍ ഹിറ്റുകളായിരുന്നു. നയന്‍താര ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത് ലൗ ആക്ഷന്‍ ഡ്രാമയിലായിരുന്നു. ചിത്രത്തില്‍ താരത്തിന്റെ നായകനായി എത്തിയത് നിവിന്‍ പോളിയായിരുന്നു. മമ്മൂട്ടിയുടെയും നയന്‍താരയുടേയും കോമ്പോ ഇഷ്ടപ്പെട്ട ആരാധകരെ ഈ പിന്മാറ്റം നിരാശരാക്കിയിരിക്കുകയാണ്.ചിത്രത്തെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. പക്ഷെ പ്രധാന റോളില്‍ എത്തുന്ന് മമ്മൂട്ടിയും നയന്താരയുമാണെന്ന് വ്യക്തമാക്കിയിരുന്നു. പിന്മാറ്റത്തിന്റെ കാരണം താരം ഒഫീഷ്യല്‍ ആയി തുറന്നുപറഞ്ഞിട്ടില്ല.
വണ്‍ ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. കടയ്ക്കല്‍ ചന്ദ്രനായി കേരളമുഖ്യമന്ത്രിയായാണ് താരം ചിത്രത്തില്‍ എത്തുന്നത്. ജോജു ജോര്‍ജ്,ബാല ചന്ദ്ര മേനോന്,ശങ്കര്‍ രാമകൃഷ്ണന്, സംവിധായകന് രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി, മാമുക്കോയ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു…