സിനിമാപ്രേമികളുടെ ഇഷ്ടചിത്രമായ സി ബി ഐ സീരീസിലെ അഞ്ചാം ഭാഗം ഒരുങ്ങുകയാണ്. സേതുരാമയ്യർ ആയി മമ്മൂട്ടി വീണ്ടും എത്തുമ്പോൾ മലയാളസിനിമയിൽ തന്നെ അത് ഒരു ചരിത്രമാണ്. 33 വർഷങ്ങൾക്കിടയിൽ സംവിധായകനും നായകനും തിരക്കഥാകൃത്തും ഒന്നിക്കുന്ന അപൂർവതയ്ക്കാണ് സി ബി ഐ അഞ്ചാം ഭാഗത്തിലേക്ക് എത്തി നിൽക്കുമ്പോൾ പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്.
സിനിമയുടെ ചിത്രീകരണം 2021 നവംബർ 29നാണ് പൂജ ചടങ്ങുകളോടെ ആരംഭിച്ചത്. എന്നാൽ, ജനുവരി പകുതിയോടെ മമ്മൂട്ടിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വെച്ചിരുന്നു. മമ്മൂട്ടി കോവിഡ് നെഗറ്റീവ് ആയ സാഹചര്യത്തിൽ ചിത്രീകരണം ഉടൻ പുനരാരംഭിച്ചേക്കും. കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് മമ്മൂട്ടി പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപര്വ്വ’മാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴു, ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയായ മറ്റു ചിത്രങ്ങള്‍.