സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുതിയ ചിത്രം. പുത്തന്‍ ഹെയര്‍ സ്റ്റൈലില്‍ ഉള്ള ചിത്രം ടൈനി പോണി എന്ന ക്യാപ്ഷനോടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. താരങ്ങളടക്കം നിരവധി പേരാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. യൂത്തന്മാര്ക്ക് കടുത്ത വെല്ലുവിളിയെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. പുതിയ ചിത്രത്തിന്റെ ലുക്ക് ആണോയിതെന്നും ആരാധകര്‍ ചോദിക്കുന്നു.
View this post on Instagram
മമ്മൂട്ടിയുടെ പുതിയ ലുക്കിന് ‘ബിഗ് ബി’ സിനിമയിലെ ‘അള്ളാ ബിലാലിക്ക’ പ്രശസ്ത ഡയലോഗാണ് ഒരു ആരാധകന് കമന്റ് ചെയ്തിരിക്കുന്നത്. ഭീഷ്മപര്വ്വത്തിന് ലൈക്ക് അടിക്കാനും കമന്റുണ്ട്. സൗന്ദര്യം കൊണ്ട് ഈ മനുഷ്യന് വീണ്ടും അദ്ഭുതപ്പെടുത്തുകയാണെന്നും ആരാധകരുടെ കമന്റുകള്‍ നീളുന്നു.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്‍ ആണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം തീയേറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തിരുന്നു.
അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.