രണ്ടര വയസുകാരി മറിയം അമീറാ സൽമാൻ ആണ് ഇപ്പോൾ മമ്മൂക്കയുടെ കുടുംബത്തിന്റെ കേന്ദ്രബിന്ദു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തന്റെ മകൾ വീട്ടിൽ എത്തിയപ്പോൾ അവിടെ ഉണ്ടായ മാറ്റങ്ങളെകുറിച്ചും മമ്മൂക്കയും കൊച്ചുമകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ദുൽഖർ സൽമാൻ തുറന്നു പറയുകയുണ്ടായി. ദുൽഖറിന്റെ മകൾക്ക് ഇപ്പോൾ രണ്ടര വയസ്സാണ്. ദുൽഖറിന് മകളുടെ ജീവിതത്തിൽ ഒരു റോൾ ഉണ്ടാക്കിയെടുക്കാൻ അത്രയും തന്നെ സമയം വേണ്ടി വന്നു എന്ന് താരം പറയുന്നു.
അടുത്തിടെ മമ്മൂക്ക ദുൽക്കർ സൽമാനും ഭാര്യക്കുംവേണ്ടി വൈറ്റിലയിൽ ഒരു വീട് സ്വന്തമാക്കിയിരുന്നു. മമ്മൂക്കയും ഭാര്യയും അവിടെയാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വീടിന്റെ ചിത്രങ്ങൾ പങ്കു വച്ചിരുന്നു. കാറിനോടുള്ള ഇഷ്ടം പോലെ തന്നെ ഫോട്ടോഗ്രാഫിയോടും മമ്മൂട്ടിക്ക് ഏറെ ഇഷ്ടമാണ് ഉള്ളത്. പുതിയ മോഡൽ ക്യാമറകൾ സ്വന്തമാക്കുവാൻ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. തന്റെ കൊച്ചു മകളുടെ ഫോട്ടോ പകർത്തുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഡോറിന്റെ ലോക്കിൽ പിടിച്ചു നിൽക്കുന്ന കുട്ടിയുടെ ചിത്രം മറിയത്തിന്റേതാണ് എന്നാണ് ആരാധകർ പറയുന്നത്.മമ്മൂട്ടി ഫോട്ടോ എടുക്കുന്ന ചിത്രത്തിനൊപ്പം വന്ന ഫോട്ടോ ആയതു കൊണ്ട് അത് ക്ലിക്ക് ചെയ്തത് മമ്മൂട്ടി തന്നെയാണ് എന്നു ആരാധകർ ഉറപ്പിച്ചു പറയുന്നു. മോഹൻലാലും യേശുദാസും നയൻതാരയും ഒക്കെയാണ് മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുൻപിൽ ഇതിന് മുൻപ് എത്തിയിട്ടുള്ളത്.