സൂപ്പര്‍ഹിറ്റ് ചിത്രം ഉയരെയ്ക്ക് ശേഷം ബോബി സഞ്ജയ് തിരക്കഥയില്‍ മമ്മൂട്ടി ‘മുഖ്യമന്ത്രി’യാകുന്ന ” വണ്‍” അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്ന ചിത്രം ഇച്ചായീസ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്.
കുഞ്ചാക്കോബോബന് നായകനായി എത്തിയ ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന ചിത്രത്തിന്റെ സംവിധായകന് സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കവ മലയാളത്തിന്റെ പ്രിയനടന് ജോജു ജോര്‍ജും മുരളിഗോപിയും ചിത്രത്തില്‍ പങ്കുചേര്‍ന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നു. ഇരുവരും പ്രധാനകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.തണ്ണീര്‍മത്തന്‍ കുമ്പളങ്ങി നൈറ്റസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ മാത്യൂസും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടിയ്ക്ക് വേണ്ടി ഇതാദ്യമായാണ് ബോബിസഞ്ജയ് ടീം തിരക്കഥ എഴുതുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും രഞ്ജി പണിക്കരും ശ്രീനിവാസനും ചിത്രത്തില്‍ ഉണ്ടെന്ന് നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജോജുവും മുരളിഗോപിയും ചിത്രത്തില്‍ ചേര്‍ന്നെന്നുള്ള വാര്‍ത്ത പുറത്ത് വന്നത്. ഏറെക്കാലത്തിന് ശേഷമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായി വേഷമിടുന്നത്.