മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താര കുടുംബമാണ് മമ്മൂട്ടിയുടെത്. മമ്മൂട്ടിയുടെ വണ്ടിയോടുള്ള കമ്പം മലയാളികൾക്ക് സുപരിചിതമാണ്. അത്തരത്തിൽ അദ്ദേഹത്തിന് ഫോട്ടോഗ്രഫിയിലും ഒരു കമ്പമുണ്ട്. പണ്ട് യേശുദാസിനെയും എം ടി വാസുദേവൻ നായരെയും ഒക്കെ പകർത്തിയത് ഇന്നും മലയാളികൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇപ്പോൾതന്റെ വീട്ടിലെത്തിയ ഒരു അതിഥിയെ ഫോട്ടോഗ്രാഫി കണ്ണുകളിലൂടെ പകർത്തുകയാണ് മമ്മൂട്ടി.
തന്റെ വീട്ടിൽ രാവിലെ എത്തിയ പക്ഷികളെയാണ് മമ്മൂട്ടി ക്യാമറയിൽ പകർത്തുന്നത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വയറലാകാറുള്ളത്. ഇപ്പോൾ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഒട്ടാകെ വൈറലായി. മമ്മൂട്ടിയും ദുൽഖർ സൽമാനും വണ്ടിപ്രിയരാണ്. മാർക്കറ്റിൽ ഇറങ്ങുന്ന കാറുകൾ എല്ലാം തന്നെ ഇവർ സ്വന്തം ആക്കാറുണ്ട്. നിരവധി വാഹനങ്ങളാണ് ഇരുവർക്കും സ്വന്തമായി ഉള്ളത്.
വൺ ആണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. കേരള മുഖ്യമന്ത്രിയായി ചിത്രത്തിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ൽ പൂർണ്ണമായും കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണിത്. ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി രചിച്ച തിരക്കഥ എന്ന പ്രത്യേകതയും ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നു. മമ്മൂട്ടിക്ക് ഒപ്പം മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ എത്തുന്നുണ്ട്.